സാജൻ
Sajan
മലയാള സിനിമാ സംവിധായകൻ. എൻ ശങ്കരൻ നായർ, ജെ വില്യംസ് എന്നിവരുടെ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി 1978 ൽ ആയിരുന്നു സാജന്റെ സിനിമാജീവിതം തുടങ്ങുന്നത്. സിദ്ദിഖ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ അഞ്ചൽ സംവിധാനംചെയ്ത ആദ്യചിത്രം. തുടർന്ന് ചക്കരയുമ്മ, ഒരുനോക്കുകാണാൻ, അക്കച്ചീടെ കുഞ്ഞുവാവ, സ്നേഹമുള്ള സിംഹം.. എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ''അക്കരെയ്ക്കു വരുങ്കളാ'', എന്നൊരു തമിൾചിത്രവും സാജൻ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളും, ഏതാനും ടെലിഫിലിമുകളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഒരു മുത്തം മണിമുത്തം | മണി ഷൊർണ്ണൂർ | 1997 |
മംഗല്യസൂത്രം | റാഫി - മെക്കാർട്ടിൻ | 1995 |
താലി | 1993 | |
മിസ്റ്റർ & മിസ്സിസ്സ് | റാഫി - മെക്കാർട്ടിൻ | 1992 |
ആമിനാ ടെയിലേഴ്സ് | മണി ഷൊർണ്ണൂർ | 1991 |
നാളെ എന്നുണ്ടെങ്കിൽ | സാജൻ | 1990 |
നിറഭേദങ്ങൾ | കലൂർ ഡെന്നിസ് | 1987 |
എന്നു നാഥന്റെ നിമ്മി | എസ് എൻ സ്വാമി | 1986 |
ഗീതം | എസ് എൻ സ്വാമി | 1986 |
നാളെ ഞങ്ങളുടെ വിവാഹം | കലൂർ ഡെന്നിസ് | 1986 |
ലൗ സ്റ്റോറി | ജഗദീഷ് | 1986 |
സ്നേഹമുള്ള സിംഹം | എസ് എൻ സ്വാമി | 1986 |
അക്കച്ചീടെ കുഞ്ഞുവാവ | സലിം ചേർത്തല | 1985 |
ഉപഹാരം | കലൂർ ഡെന്നിസ് | 1985 |
അർച്ചന ആരാധന | കെ ടി മുഹമ്മദ് | 1985 |
കണ്ടു കണ്ടറിഞ്ഞു | എസ് എൻ സ്വാമി | 1985 |
ഒരു നോക്കു കാണാൻ | എസ് എൻ സ്വാമി | 1985 |
തമ്മിൽ തമ്മിൽ | കലൂർ ഡെന്നിസ് | 1985 |
ചക്കരയുമ്മ | കലൂർ ഡെന്നിസ് | 1984 |
കൂട്ടിനിളംകിളി | കലൂർ ഡെന്നിസ് | 1984 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മദാലസ | ജെ വില്യംസ് | 1978 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നാളെ എന്നുണ്ടെങ്കിൽ | സാജൻ | 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
പ്രിയംവദയ്ക്കൊരു പ്രണയഗീതം | എസ് എ ചന്ദ്രശേഖർ | 1986 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നദി മുതൽ നദി വരെ | വിജയാനന്ദ് | 1983 |
മദാലസ | ജെ വില്യംസ് | 1978 |
സത്രത്തിൽ ഒരു രാത്രി | എൻ ശങ്കരൻ നായർ | 1978 |
തമ്പുരാട്ടി | എൻ ശങ്കരൻ നായർ | 1978 |
കാവിലമ്മ | എൻ ശങ്കരൻ നായർ | 1977 |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 |
Submitted 10 years 1 month ago by danildk.
Edit History of സാജൻ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:48 | admin | Comments opened |
30 Nov 2020 - 11:58 | Santhoshkumar K | |
2 Feb 2019 - 12:06 | Santhoshkumar K | വിവരങ്ങൾ ചേർത്തു. |
9 Sep 2015 - 09:53 | Dileep Viswanathan | Added alias. |
22 Oct 2014 - 00:07 | Kiranz | |
19 Oct 2014 - 10:57 | Kiranz | |
6 Mar 2012 - 10:50 | admin |