രഞ്ജിത് ശേഖർ
തിരുവനന്തപുരം സ്വദേശി. രാജശേഖരൻ അജിതകുമാരി എന്നിവരാണ് മാതാപിതാക്കൾ, 1988 മാർച്ച് 19നാണ് ജനനം. ബിടെക്കും എംബിയെയും പൂർത്തിയാക്കിയ രഞ്ജിത് 2009 മുതൽ ഷോർട് ഫിലിമുകളിൽ അഭിനയിച്ച് തുടങ്ങി. നിരവധി ഓഡീഷനുകൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യ സിനിമയായ ഒറ്റമുറിവെളിച്ചത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഒറ്റമുറിവെളിച്ചത്തിൽ രമേശനെന്ന പ്രാധാന്യമുള്ള വേഷമായിരുന്നു അവതരിപ്പിച്ചത്. തുടർന്ന് ഡാകിനിയെന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ അനുജനായി വേഷമിട്ടു, കുഞ്ഞാലി മരക്കാറിൽ കൊച്ചി രാജാവിന്റെ പടത്തലവനായും വേഷമിട്ടത് രഞ്ജിത്താണ്. ഖൊഖൊ, ജലസമാധി, നിഴൽ, കള്ളനോട്ടം, ഫ്രീഡം ഫൈറ്റ്, അർച്ചന 31 നോട്ടൗട്ട് തുടങ്ങിയവ ഒക്കെയാണ് രഞ്ജിത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങൾ. കീടം, വേദ തുടങ്ങിയ സിനിമകളൊക്കെ പുറത്തിറങ്ങാൻ ബാക്കിയുണ്ട്. രഞ്ജിത്ത് തുടക്കമിട്ട രണ്ട് സിനിമകളും സംസ്ഥാന അവാർഡും ദേശീയ അവാർഡും നേടിയെന്നത് കൗതുകമാണ്. ആദ്യമായി അഭിനയിച്ച ഒറ്റമുറി വെളിച്ചം 2017ലെ സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു, 2020ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് കള്ളനോട്ടത്തിനും ലഭ്യമായിരുന്നു.
രഞ്ജിത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്