അവനിയില്‍ത്താനോ
അവനിയില്‍ത്താനോ - ഞാന്‍
അകപ്പെടുവാനോ
ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ
അൻപാ൪ന്നു കൂടെ വരാമോ
ആവഴി നീളേ പാവം നീയെന്റെ
അരികില്‍ വിരയാമോ - തുടര്‍ന്നേ
ആണത്തം പാഴാക്കാമോ (2)
അവനിയില്‍ത്താനോ - ഞാന്‍
അകപ്പെടുവാനോ
ഇങ്ങു - കാട്ടും സിംഹം പോല്‍ - ജോറായ്
വന്നു - കള്ളരെ വെല്ലും ശൂരാ (2)
ഒരു - കന്യകയ്ക്കുമുൻ നീ മാനം
കൈവെടിഞ്ഞിതോ മാരാ (2)
കാണുമ്പോഴേ ആശയായ്
കണ്ടാലെന്നില് പ്രാണനായ് (2)
കടക്കണ്ണുമാറ്റം എന്തിനായ്
അവനിയില്‍ത്താനോ - ഞാന്‍
അകപ്പെടുവാനോ
ഈ - ആണില്‍ മേവിടും വീര്യം
നല്ലൊരഴകിയെ കണ്ടാല്‍ മാറും
ആണില്‍ മേവിടും വീര്യം
നല്ലൊരഴകിയെ കണ്ടാല്‍ മാറും
പെണ് ആശയാല്‍ മനം നീറാതെ
ആണില്‍ ഏതൊരാള്‍ കാണും (2)
ഉണ്മയുരച്ചാല് കോപമോ
ഊമയെപ്പോലെ വേഷമോ
കടക്കണ്ണുമാറ്റം എന്തിനായ്
അവനിയില്‍ത്താനോ - ഞാന്‍
അകപ്പെടുവാനോ
ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ
അൻപാ൪ന്നു കൂടെ വരാമോ
ആവഴി നീളേ പാവം നീയെന്റെ
അരികില്‍ വിരയാമോ - തുടര്‍ന്നേ
ആണത്തം പാഴാക്കാമോ (2)