കണ്ണേ വര്‍ണ്ണമലര്‍ക്കൊടിയേയെന്‍

 

കണ്ണേ വര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങ് (2)
പുന്നാരച്ചെറു പൂമിഴി മൂടി 
പൊന്നിന്‍ കിനാവുകള്‍ നിന്നെ തലോടി

തേടാത്ത സമ്പത്തു പോലെ നീ വന്നു
തേനൂറും സ്വപ്നമായെങ്ങും നിറഞ്ഞു (2)
ഓളങ്ങള്‍ നീളേ നീരാടും മീന്‍പോല്‍ - എന്‍ 
ഉള്ളത്തില്‍ നീ തുള്ളിയാടുകയായ്

വാടാത്ത പൂവു നീ ചൂടാത്ത മുത്തു നീ
പാടും കാനനപ്പൈങ്കിളിയേ
കാടും കമനീയമാക്കിടും നീ എന്‍ 
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങ്

കണ്ണേ വര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങ്

നാട്ടുമനുഷ്യരെപ്പോല്‍ മലങ്കാട്ടില്‍
നമ്മള്‍ക്കു പോരില്ല വഞ്ചനയില്ല
കാട്ടു മൃഗവും സ്നേഹിച്ചു ചേരും
കളങ്കമില്ല സ്വര്‍ഗ്ഗം വേറെയില്ല

ആനന്ദമാടിടുമാമയിലോടൊത്ത്
ഗാനം പാടും കുയിലുമുണ്ട്
കാട്ടു പശു തന്ന പാലമൃതുണ്ട്
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങ്

കണ്ണേ വര്‍ണ്ണമലര്‍ക്കൊടിയേയെന്‍
കണ്ണിന്‍ പൂക്കണി നീയൊന്നുറങ്ങ് (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne varna malarkodi

Additional Info

Year: 
1959

അനുബന്ധവർത്തമാനം