ജോഡിയുള്ള കാളേ ജോറായ്
ജോഡിയുള്ള കാളേ ജോറായ് തുള്ളിത്തുള്ളിയോടു നീ
തെക്കന്‍കാറ്റു പോലെ ചക്രം ചുറ്റി ചുറ്റി ഓടു നീ
ആടിപുതുവെള്ളം പായും ആറു പോലെ ഓടു നീ
കാണും കല്യാണപ്പെണ്‍ മുന്നില്‍ കൗതുകമോടോടു നീ (2)
ടീയോ ടീയോ ടീയോ ടീയോ
ചന്ദനക്കിണ്ണവും ഏന്തി വാനിൽ ചന്ദ്രന്‍ വന്നു ചേരവേ
ചാഞ്ചാടിയാടിയിളംതെന്നല്‍ പൂങ്കാവില്‍ കുയിലിണ പാടവേ
ചെങ്കതിര്‍ത്താലവും കൊണ്ടേ വേഗമായ് ആ...
ചെങ്കതിര്‍ത്താലവും കൊണ്ടേ വേഗമായ്
തേടിയെത്തവേ തെന്നല്‍ ഉടനെ
ടീയോ ടീയോ ടീയോ ടീയോ
നക്ഷത്രമാകും ഉറ്റോ൪ കൂട്ടം മണവാളനുമങ്ങെത്തവേ
നല്ല വിരുന്നു നമുക്കും കിട്ടും
നടന്നു പോ നടന്നു പോ കാളേ നീ
നാണിക്കും നാരിതന്‍ ഉള്ളം പോലേ. . . . .
നാണിക്കും നാരിതന്‍ ഉള്ളം പോലെ
നന്‍മണികിലുങ്ങി പാദകള്‍ നീളേ
ടീയോ ടീയോ ടീയോ ടീയോ
ജോഡിയുള്ള കാളേ ജോറായ് തുള്ളിത്തുള്ളിയോടു നീ
തെക്കന്‍കാറ്റു പോലെ ചക്രം ചുറ്റി ചുറ്റി ഓടു നീ
ടീയോ ടീയോ ടീയോ ടീയോ