ജീംപോഹോ ജീംപഹാ

 

ജീംപോഹോ ജീംപഹാ ജിംബോ ജിംപോഹോ (2)
തെയ്യാരേ തെയ്യാരേ തെയ്യാ 
താമരപ്പൂംകണ്ണാളേ ആരാരും ആശിച്ചീടും 
അഴകു പൂത്ത പെണ്ണാളേ
ഓ. . . . . 
(ജീംബോഹോ....  )

ഗുമുഗുമുക്കും ഹാ. . . 
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചുപെണ്ണില്‍ ആശ വെച്ച്
കൊമ്പും കുത്തി പോയല്ലോ
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ച്
കൊമ്പും കുത്തി പോയല്ലോ

ജിമിക്കി ജിമ്മി ജിമ്മാല് 
നമുക്ക് പോന്ന പെണ്ണാള്
കണ്ണാലേ ആശ പാടി നില്‍പ്പാണ്
(ജിമിക്കി ജിമ്മി... )

കണ്ണെറിയണ് കൊഞ്ചണു പയ്യേ
കറങ്ങണെന്തിനു വവ്വാല്
കട്ടിച്ചക്കരമട്ടൊരു പെണ്‍കുട്ടി വന്നു പിന്നാലേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ച്
കൊമ്പും കുത്തി പോയല്ലോ

കാട്ടുകിളി മാമ്പഴത്തില്‍ കണ്ണു പായുന്നേ
പാട്ടു പാടി വണ്ടു വന്നു പൂവിലിരുന്നേ
കൂട്ടുകൂടാൻ  കണിയും വെയ്ക്കണു കണ്ടാല്
ആട്ടവും പാട്ടും എന്തൊരു ചേലാണ്
മീശമുറുക്കി ആശ മയക്കി
മിനുമിനുക്കണ കണ്ണാലേ
കൊച്ചു പെണ്ണിലാശ വെച്ച്
കൊമ്പും കുത്തി പോയല്ലോ
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
(തെയ്യാരേ...  )
ബലെ ബലെ ബലേ...

മാട്ടുവണ്ടി കെട്ടിയൊരാള്‍ 
കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു - ഞങ്ങള്‍
പണം കൊള്ളയിടുമേ (2)
പട്ടമരം പോലെ വെറും 
പാവമൊരാള്‍ വന്നുവെങ്കില്‍
കൊട്ടിയമ്മിരട്ടിയെ
കൊട്ടിയമ്മിരട്ടിയെ വിരട്ടീടുമപ്പോള്‍
പട്ടമരം പോലെ വെറും
പാവമൊരാള്‍ വന്നുവെങ്കില്‍
കൊട്ടിയേ മിരട്ടിയെ വിരട്ടീടുമപ്പോള്‍

ഈ കൂട്ടത്തിലിന്നൊരു കൂറയില്ല (2)
ഈ കാട്ടിലെഴും നാമെ എല്ലാരും
കൂടിയിണങ്ങി വാഴുകയാം (2)
മാട്ടുവണ്ടി കെട്ടിയൊരാള്‍ 
കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു - ഞങ്ങള്‍
പണം കൊള്ളയിടുമേ 

പാമ്പിനു വൈരി ഗരുഢനെടാ
പകയനു ഞാനൊരു വൈരിയെടാ 
പാമ്പിനു വൈരി ഗരുഢനെടാ

തെയ്യാരേ തെയ്യാരേ തെയ്യാ (2)
കാട്ടിനു ഞങ്ങള്‍ ജയറാണി
കരളിനു നിങ്ങടെ മഹാറാണി
വാട്ടമില്ലാത്തൊരു പൂമേനി
ആട്ടം കാണാന്‍ വരുമോ നീ (2)

തെയ്യാരേ തെയ്യാരേ തെയ്യാ (2)
കാട്ടിന് ഞങ്ങള്‍ ജയരാജാ
കള്ളത്തരത്തിനു മുഴുരാജാ
ആട്ടവും പാട്ടുമായി ഞങ്ങളെയേ
അടക്കീടും നിങ്ങള്‍ വനറോസാ (2)
തെയ്യാരേ തെയ്യാരേ തെയ്യാ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jimpoho jimpaha

Additional Info

Year: 
1959

അനുബന്ധവർത്തമാനം