കാനനമേ കണ്ണിനാനന്ദമേ

ഓഹോഹോ...

ലലലാലലാലാലാ...
കാനനമേ കണ്ണിനാനന്ദമേ (2)
ഇതില്‍ കലര്‍ന്നിടും ജീവനെല്ലാമേ
ഉലാത്തിടും തെന്നലു പോലെ
വിലാസമായ് വാഴുക നാം
കാനനമേ കണ്ണിനാനന്ദമേ . . . 

അവരവര്‍ക്കുടയോരടവിയിലെന്നും
അവസരമെന്നേ തൊടുമെന്നോ
മനസുതരെല്ലാം സമസുഖമാര്‍ന്നു
മനവും മിഴിയും കനിവാര്‍ന്നു
വിലാസമായ് വാഴുക നാം

കരുത്തോടിക്കാടാളും അധികാരിണി
ഞാനീ ഗജരാജന്‍ തുണയാര്‍ന്ന വനമോഹിനീ (2)
കുയിലൊത്തു പാടും ഉയിര്‍ത്തോഴി ഞാന്‍
വമ്പേറും എന്‍പോലെ പെണ്‍കൊടിയാരു താന്‍
കാനനമേ കണ്ണിനാനന്ദമേ . . . 

പരല്‍മീനായ് കുളിര്‍നീരില്‍ വിളയാടും ഞാന്‍
മരം പരിചോടു തരുന്നോരു ഫലമുണ്ണും ഞാന്‍ (2)
മനമെങ്ങും ഓടിക്കളിയാടും ഞാന്‍
മലയടിയില്‍ പുലിഗുഹയില്‍ ദിനമുറങ്ങീടുമേന്‍

കാനനമേ കണ്ണിനാനന്ദമേ 
ഇതില്‍ കലര്‍ന്നിടും ജീവനെല്ലാമേ
ഉലാത്തിടും തെന്നലു പോലെ
വിലാസമായ് വാഴുക നാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaananame kanninandame

Additional Info

Year: 
1959

അനുബന്ധവർത്തമാനം