ഓം മഹാകാളീ
ഓം മഹാകാളീ...
ഓടോടിവാ ശങ്കരീ...
ഭയങ്കരീ...
നിരന്തരീ...
പരമേശ്വരീ...
കൂട്ടിനുള്ളില് മാട്ടിയല്ലോ കുരുവി രണ്ട്
കുറുകുറേന്ന് മിഴിക്കണിപ്പോ നമ്മെക്കണ്ട്
നാട്ടിലുള്ള വമ്പരെന്നു വീമ്പുനടിച്ച്
ഇപ്പോ കാട്ടിലുള്ള കള്ളന്‍ മുമ്പേ കരണമടിച്ചേ
(കൂട്ടിലുള്ളത്... )
തെയ്യാരത്തക തിന്തിമിത്തിമി ആട്ടം ആടി
താളമിട്ട് മേളം കൊട്ടി പാട്ടു പാടി (2)
പുലിക്കു മുന്നില്‍ പൂച്ച വമ്പു കാട്ടുമോ - പെരും
മലയ്ക്കുമുന്നിൽ എലിയും ഏറ്റ് നില്‍ക്കുമോ (2)
അടക്കിടാം ഒടുക്കിടാം വിരട്ടിയോടിക്കാം
എതി൪ത്തു വന്ന പേരെയെല്ലാം പിടിച്ചു കെട്ടിടാം
കൂട്ടിനുള്ളില് മാട്ടിയല്ലോ കുരുവി രണ്ട്
കുറുകുറേന്ന് മിഴിക്കണിപ്പോ നമ്മെക്കണ്ട്
തെയ്യാരത്തക തിന്തിമിത്തിമി ആട്ടം ആടി
താളമിട്ട് മേളം കൊട്ടി പാട്ടു പാടി (2)
പളപള പളപള പളപള തെളിയുന്നേ കത്തി
പകയര്‍ക്കെല്ലാം പേടിവരുത്തി ചൊല്ലിടുമേ ബുദ്ധി
തക തക തക തക തക തക ധര്‍മ്മദേവതേ ശക്തി
അലിവിനായ് ചെയ്തിടേണം അന്തരംഗ ഭക്തി