കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍

കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം (2)
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം (2)
കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം

കളിവീട്ടിങ്കല്‍ കളിയ്ക്കാനായ്
കാക്കെ കാക്കെ വരുമോ നീ
കാവലിരിയ്ക്കാന്‍ വരുമോ നീ (2)
വീട്ടില്‍ വിരുന്നിന് കൂട്ടിനായി
കാട്ടിലെ കുയിലേ വരുമോ നീ
പാട്ടുകള്‍ പാടാന്‍ വരുമോ നീ

കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം 
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം 
കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം

ആറ്റിലെ മണ്ണാല്‍ അരിവെച്ചീടാം
അരളിപ്പൂവാല്‍ കറിവെച്ചീടാം
ആമ്പല്‍ച്ചെടിതന്‍ ഇല വയ്ക്കാം
പാവക്കുഞ്ഞിന് ദാഹം മാറ്റാന്‍
പച്ചക്കുതിരയെ പാലുകറക്കാം
പാല്‍പ്പായസവും വച്ചീടാം

കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം 
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം 
കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalkkandamaavin chottil