യേശുനായകാ പ്രേമസാഗരാ

യേശുനായകാ പ്രേമസാഗരാ
വീശുക നിൻ കൃപ പാരിൽ
ദാസദാസർ തൻ യാത്രയിലെന്നും
കാട്ടുക മാർഗ്ഗം നേരിൽ
നീയേ പാരിന്നഭയം
നീയേ ആശാനിലയം
നീയേ പാമവിമോചന സദനം
നീയേ കടലിൻ തീരം

(യേശുനായകാ....)

അന്ധർ ഞങ്ങളീ കൂരിരുൾ തന്നിൽ
സന്താപത്തിൻ നടുവിൽ
താന്തരായിഹ വീഴുമ്പോൾ നീ 
താങ്ങാനായ് കൈ തരുമോ

(യേശുനായകാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yesunaayaka