ആലപ്പുഴക്കടവീന്ന്

 

ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലുംകടവിങ്കലേക്കു പോയപ്പോ (2)
കമ്മലണിഞ്ഞൊരു സുന്ദരി വന്നല്ലോ
സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ
കമ്മലണിഞ്ഞൊരു സുന്ദരി വന്നല്ലോ ഞമ്മളെക്കണ്ടു
കണ്ണു തിരിച്ചു ബോട്ടിലിരുന്നല്ലോ
ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലുംകടവിങ്കലേക്കു പോയപ്പോ

കപ്പലണ്ടി വായിലുള്ളതു തുപ്പലാക്കി നീട്ടിത്തുപ്പി
പൈങ്കിളിയോടായ് ഞമ്മ പറഞ്ഞല്ലോ - എന്നെക്കണ്ടു 
മങ്കപ്പെണ്ണിനിതെന്തിനു തൊന്തരവ്
ഹ ഹ ഹ ഹ ഹ
കാഴ്ചക്ക് സുന്ദരനല്ലെന്നു കരുതണ്ടാ
വേഴ്ചക്കു തക്ക ജോറു കാട്ടിത്തരാ‍മല്ലോ
താടിയും മീശയുമൊന്നു വടിക്കേണം പിന്നെപ്പിന്നെ
മോടിയിലുള്ളൊരു ലുങ്കിയുടുക്കേണം
ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലുംകടവിങ്കലേക്കു പോയപ്പോ

പട്ടുറുമാലെടുത്തൊരു കെട്ടു നന്നായ് തലേല്‍ കെട്ടി
മീശയിലിത്തിരി നെയ്യുപുരട്ടേണം അപ്പോള്‍ സുന്ദരി
ആശയോടെന്നുടെ കയ്യു പിടിക്കൂലോ
അരയിലൊരരപ്പട്ട നീട്ടിക്കെട്ടീടുമ്പോള്‍ അതിലൊരു
പത്തുരൂപാ നോട്ടു വെച്ചീടുമ്പോള്‍
മോന്തയിലെന്തൊരു ചന്തം കണ്ടീടാന്‍ വരുന്നതു
എന്തൊരു സുന്ദരനെന്നു നിനയ്ക്കൂലോ
ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലുംകടവിങ്കലേക്കു പോയപ്പോ

അന്നു നിന്നെ പെണ്ണു കെട്ടാന്‍ അന്തിക്കൊരു കൂട്ടു കിട്ടാൻ
പൊന്നു കൊണ്ടൊരു താലികെട്ടാന്‍
എനിക്കുമോഹം അതിനു തന്നീടണം -
ഇന്നു തന്നെ വാക്കു നീ വേഗം
ഒരുകൊച്ചു കുടിലിങ്കല്‍ മൊഹബ്ബത്തിന്‍ കടലിങ്കല്‍
ഒരുമിച്ചു സുഖിക്കുമ്പോള്‍ എന്തൊരു ജോറ് 
അപ്പോള്‍ കരളില്‍ നിന്നകന്നീടും സര്‍വ്വബേജാറ്

ആലപ്പുഴക്കടവീന്നു ഞാനും ബോട്ടില്‍ കേറി
ആലുംകടവിങ്കലേക്കു പോയപ്പോ (2)
കമ്മലണിഞ്ഞൊരു സുന്ദരി വന്നല്ലോ
സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ സുന്ദരി വന്നല്ലോ
കമ്മലണിഞ്ഞൊരു സുന്ദരി വന്നല്ലോ ഞമ്മളെക്കണ്ടു
കണ്ണു തിരിച്ചു ബോട്ടിലിരുന്നല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alappuzha Kadaveennu

Additional Info

അനുബന്ധവർത്തമാനം