ഏഴാം കടലിനപ്പുറമുണ്ടൊരു

 

ഏലേലോ ഏലേലോ ഏലേലോ ഏലേലോ
ഹെഹെ ഏലോ ഹെഹെ ഏലോ ഹെഹെ ഏലോ ഏലോ ഏലേലോ

ഏഴാം കടലിനപ്പുറമുണ്ടൊരു താഴികക്കുടമുള്ള കൊട്ടാരം
കൊട്ടാരത്തിന്‍ കെട്ടിനകത്തൊരു കെട്ടിലമ്മ കടലമ്മ
കടലമ്മ കടലമ്മ നിധി കാക്കുന്നൊരു കടലമ്മ
(ഏലേലോ..)

കടലമ്മേടെ കൊട്ടാരത്തിനു കനകം കൊണ്ടൊരു കതകുണ്ടേ
കതകു കടന്നാല്‍ താഴോട്ടങ്ങനെ പതിനെട്ടോളം പടവുണ്ടേ
പടവുണ്ടേ പടവുണ്ടേ പടവു കടന്നാല്‍ നിധിയുണ്ടേ
(ഏലേലോ..)

മുത്തും പവിഴവും വാരിയെടുക്കാന്‍ ഒത്തു പിടിച്ചൊരു വലയെറിയാം
അമ്മയ്ക്കുള്ളൊരു സ്വത്തും നിധിയും നമ്മള്‍ക്കമ്മ തരുമല്ലോ
തരുമല്ലോ തരുമല്ലോ വല താണു വലിച്ചാല്‍ വരുമല്ലോ
(ഏലേലോ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Ezhaam kadalinappuramundoru

Additional Info

അനുബന്ധവർത്തമാനം