ഓടിയോടി ഓടി വന്നു

 

ഓടിയോടിയോടി വന്നു ഒന്നാമൻതിര വന്നു
ഒന്നാ‍മന്‍ തിര തന്നിലൊരു പുന്നാര പുതുചന്ദ്രന്‍ (2)
കണ്ടു കണ്ടു കണ്ടു വന്നു രണ്ടാമന്‍ തിര വന്നു
രണ്ടാമന്‍ തിര തന്നിലുണ്ടൊരു കണ്ടാൽ മിണ്ടണചന്ദ്രന്‍

തള്ളിയെന്റെ ഉള്ളില്‍ വരും തങ്കക്കിനാക്കളില്‍ (2)
താമരപ്പൂപോലെയുണ്ടൊരു കോമാളമാം പൂമുഖം (2)
ഓടിയോടിയോടി വന്നു ഒന്നാമൻതിര വന്നു
ഒന്നാ‍മന്‍ തിര തന്നിലൊരു പുന്നാര പുതുചന്ദ്രന്‍ 

മേലെ മേലെ വാനിൽ നല്ലൊരു മേലാപ്പുള്ളതു കണ്ടില്ലേ
മേലാപ്പിങ്കല്‍ നീലമലര്‍മാലയുള്ളതു കണ്ടില്ലേ (2)
ആര്‍ക്കാണു കല്യാണം ആനന്ദക്കല്യാണം (2)
കല്യാണത്തിനു താഴെയുണ്ടൊരു ചെല്ലപ്പെണ്ണും ചെറുക്കനും (3)
കള്ളക്കണ്ണാല്‍ പുഞ്ചിരിക്കും കള്ളിപ്പെണ്ണും മാരനും

ഓടിയോടിയോടി വന്നു ഒന്നാമൻതിര വന്നു
ഒന്നാ‍മന്‍ തിര തന്നിലൊരു പുന്നാര പുതുചന്ദ്രന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odiyodi Odi vannu

Additional Info

അനുബന്ധവർത്തമാനം