തെക്കന്‍ കാറ്റേ (F)

 

തെക്കന്‍ കാറ്റേ ...
തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ
നീയിന്നെന്താ പാടണെ
തെങ്ങിന്‍ പൂങ്കുല തേടിത്തേടി
ഒറ്റയ്ക്കെന്താണോടണെ
ഒറ്റയ്ക്കെന്താണോടണെ

എന്നോടൊന്നും മിണ്ടാനില്ലേ
പാടിപ്പോകുമിളം കാറ്റേ
വന്നോടിപ്പോകും പൂങ്കാറ്റേ
വിടര്‍ന്നൊരെന്‍ ജീവിതത്തില്‍
കൈതപ്പൂക്കളുലഞ്ഞല്ലോ - നീ
കയ്യും വീശി പോയല്ലോ
ചൂളം കുത്തി താളം തത്തി
പോകാതെന്‍ തെന്നലേ ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ...)

നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍
ഇത്തറ നേരമിളം കാറ്റേ - നീ
ഇത്തിരി നില്‍ക്കൂ പൂങ്കാറ്റേ
ഉണര്‍ന്നൊരെന്‍ മാനസത്തില്‍
വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ
വാതില്തോറുമലഞ്ഞല്ലോ
കാണുംമുമ്പെന്‍ ‍ ആനന്ദംപോല്‍
പോകാതെന്‍ തെന്നലേ ഓ...
പോകാതെന്‍ തെന്നലേ
(തെക്കന്‍ കാറ്റേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thekkan kaatte

Additional Info

Year: 
1955

അനുബന്ധവർത്തമാനം