ഇരുൾ മൂടുകയോ

വാഴ്വില്‍...വാഴ്വില്‍

ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍
കരള്‍ നീറുകയോ ഈ വാഴ്വില്‍
കറും കടലലപോല്‍ മനം പുളയുകയോ
(ഇരുള്‍ മൂടുകയോ...)

കണ്ടു ഞാന്‍ ഓമനക്കിനാവുകള്‍
എത്രയോ കണ്ടു ഞാന്‍
കണ്ടു ഞാന്‍ ഓമനക്കിനാവുകള്‍ കണ്ടു ഞാന്‍
ജീവിതമേ സുഖമായ് തീരുവാന്‍
എന്നുമേ എന്നുമേ
ഏകമാനസനാമെന്‍ പ്രേമഗായകനവന്‍
അലയുകയാണോ നീയെങ്ങോ
കണ്ണീര്‍ പൊഴിയുകയോ എന്നില്‍ ദയവില്ലയോ
ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍

എന്‍ മനം നിന്നിലായ് ചേരുവാന്‍
മാനസം പുല്‍കുവാന്‍
എന്‍ മനം നിന്നിലായ് ചേരുവാന്‍ മാനസം
പൂകിടുമാ വിധിപോല്‍ വാഴുവാന്‍
എന്നുമേ എന്നുമേ
നറുമുല്ല കോര്‍ത്തു ഞാന്‍ ഒരു മാല ചാര്‍ത്തിടാം
എന്‍ ആശതന്‍ ശ്രീകോവിലില്‍ നീ അണയില്ലേ
പ്രിയകാമുകനാം നിന്‍ പ്രേമഗായകനാം നിന്‍
(ഇരുള്‍ മൂടുകയോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irul Moodukayo en vaazhvil

Additional Info

Year: 
1957

അനുബന്ധവർത്തമാനം