ഈ ലോകമേ എന്റെ വീടാണ്

ഈ ലോകമേ എന്റെ വീടാണ് ഹാ
മായില്ല മറയില്ല പരമാനന്ദമിതേ 
ഈ ലോകമേ എന്റെ വീടാണ് ഹാ
മായില്ല മറയില്ല പരമാനന്ദമിതേ 

അഴകുള്ള ഈ മാനം എന്‍ വീടിന്‍ മുകളേ
അസ്സലായ പൂമെത്ത ഈ ഭൂമി നീളേ (2)
എല്ലാരുമെന്റെ തറവാട്ടുകാരേ
മായില്ല മറയില്ല പരമാനന്ദമിതേ
ഈ ലോകമേ എന്റെ വീടാണ് ഹാ
മായില്ല മറയില്ല പരമാനന്ദമിതേ 

പണമുള്ളോര്‍ക്കെന്നെന്നും അതിമോഹം തന്നെ
മണിമാര്‍ക്കറ്റ് ഡള്ളായാല്‍ പിണമാണവര്‍ പിന്നെ (2)
എന്താണുസൗഖ്യം പണം ചേര്‍ത്തതിനാല്‍
മായില്ല മറയില്ല പരമാനന്ദമിതേ
ഈ ലോകമേ എന്റെ വീടാണ് ഹാ
മായില്ല മറയില്ല പരമാനന്ദമിതേ 

ചെലവിന്നോ പാക്കറ്റില്‍ കാശില്ലാത്തവനേ
ഫലമെന്താ ഭയമെന്താ മടിയാതെ പറയൂ (2)
പണമാണുലകില്‍ സുഖം ചേര്‍ക്കുവതേ
പൊല്ലല്ല പൊളിയല്ല പരിഹാസമതല്ല

ഉല്ലാസമായിന്നു വാണീടുവാന്‍
വഴിതേടാം പണം നേടാം നാമൊന്നായിനിമേല്‍ 
ഉല്ലാസമായിന്നു വാണീടുവാന്‍
വഴിതേടാം പണം നേടാം നാമൊന്നായിനിമേല്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee lokame ente veedanu

Additional Info

Year: 
1957

അനുബന്ധവർത്തമാനം