മിന്നുന്നതെല്ലാം പൊന്നല്ല

 

മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍
കാണുന്നതെല്ലാം നേരല്ല
മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍
കാണുന്നതെല്ലാം നേരല്ല

വെളിവേഷം ശരിയല്ല - വെറും ജാലമെല്ലാം
തേനൂറും വാര്‍ത്തകള്‍ പൊളിയാണു കളിയല്ല
പൊഴിയും പുഞ്ചിരിയില്‍ മനം മയങ്ങിടരുതാരും
പാലുപോല്‍ ചൊരിയുംമൊഴിസകലവും
അറിഞ്ഞിടുക തിരുത്തീടുവാന്‍ പണിപ്പെടുക
(മിന്നുന്നതെല്ലാം.... )

പൊന്‍നിറയായ് അഴകേറും നാഗം
കണ്ണിനോ ആനന്ദം നല്‍കുമത്
പുറംപൂച്ചില്‍ മയങ്ങാതെ കടമയെ മറക്കാതെ
മോഹാന്ധകാരത്തില്‍ മുഴുകാതെ എന്നും -
ഈ മാനവജീവിതം പരിപാവനമേ

മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍
കാണുന്നതെല്ലാം നേരല്ല
മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍
കാണുന്നതെല്ലാം നേരല്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnunnathellaam ponnalla

Additional Info

Year: 
1957

അനുബന്ധവർത്തമാനം