നാണമെന്തു കണ്മണീ

 

നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ (2)
പുതുവധുവിന്റെ വേഷത്തില്
പൂക്കള്‍ വിരിയും നേരത്തില്
പോന്നോ ഇങ്ങുപോന്നോ ഈ മാരനോടു നീ (2)
നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ (2)

ഹയ്യോ ഇവള്‍ കോപക്കാരീ ആണുങ്ങളെ -
കയ്യിലാക്കും ജാലക്കാരീ (2)
കണ്ണിലോ കരിയെഴുതി മുടിചീകി തിലകമിട്ടു
കല്യാണപ്പെണ്ണേ ചെങ്കതിരണിയും നാട്ടിലേക്ക്
പോന്നോ ഇങ്ങുപോന്നോ ഈ മാരനോടുനീ (2)
നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ (2)

കാര്യമുള്ളകോപമോ കരച്ചിലിന്റെ രൂപമോ
കരളലിയുന്ന ഭാവത്തില് കണ്ണു നിറയും നോട്ടത്തില്
നോക്കി നമ്മെ നോക്കി കള്ളക്കോളുകാട്ടണ് (2)
നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ (2)

ജിമിജിമുന്നു താളമിട്ട്.. ഹായ്ഹായ് ഹായ്ഹായ്
ജിലുജിലുന്നു പാടിയാട്. .. തനന തനന തനന തന്നാ
പൂന്തെന്നല്‍ ചോദിക്കണ് (2)
എന്നാണ് കല്യാണമായ്  -എന്‍ കണ്മണീ
എന്നാണ് കല്യാണമായ്
നീ നാണിക്കണോ പ്രേമമല്ലെ പേടിച്ചിടല്ലെ (2)
നാണമെന്തു കണ്മണീ നടുങ്ങണെന്തു പെണ്മണീ (2)

തൈ കിട്ട തകിട തൈ കിട്ട തകിട
ഈ പൊല്ലാപ്പെങ്ങനെ നോക്കിനില്‍ക്കും
ശൃംഗാരം കാണും തോറും നമുക്കും തോന്നും
പിന്നെ കലാപം.. പോകാം കൂട്ടുകാരെ
നിന്നാല്‍ കലാപം. . . 
ഈ പൊല്ലാപ്പെങ്ങനെ നോക്കിനില്‍ക്കും
ശൃംഗാരം കാണും തോറും നമുക്കും തോന്നും
പിന്നെ കലാപം.. പോകാം കൂട്ടുകാരെ
നിന്നാല്‍ കലാപം. . . 
ഹ ഹ ഹ ഹ..........

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naanamenthu kanmanee

Additional Info

Year: 
1957

അനുബന്ധവർത്തമാനം