കണ്ണും എന്‍ കണ്ണുമായ്
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ്
നിന്നതള്‍ച്ചുണ്ടിലെ പുഞ്ചിരിക്കൊഞ്ചലായ്
എന്‍കരള്‍ക്കൂമ്പിലെ നൊമ്പരം തീര്‍ക്കുവാന്‍
വന്നാലും ഇന്നും പൊന്നോണം പോലെ നീ
ആ. . കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ്
പൂവണിത്തോപ്പിലോ പൂങ്കുയില്‍ പാടവേ
തൂമധു തേടുമോ വണ്ടിനെപ്പോലവേ
പോരികയാണോ നീ വീണമീട്ടുവാന്‍
ആ... കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ്
കണ്ണിണകൊണ്ടൊരു കാമിതമോതുവാന്‍
കുളിരെഴും കരളിലും ഇക്കിളിയേറ്റുവാന്‍
ഓമല്‍ക്കിനാവേ നീ വന്നുചേരുമോ
ആ... കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ്
ആമോദ ജീവിത പൂവണിയാണുനീ
മാനസവീണതന്‍ മാധുരിയാണുനീ
മായാത്തവാനില്‍ പൊന്‍താരമാണുനീ
ആ... കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാവസന്തം വന്നണഞ്ഞിതാ
കണ്ണും എന്‍ കണ്ണുമായ്