പച്ചവര്‍ണ്ണപ്പൈങ്കിളിയേ

 

പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ്

ഓ... പുതു പൂന്തേന്മൊഴി പൊഴിയും എന്നോമനേ
നിന്‍ കരള്‍ തളരാതെ പറയൂ നീ കാരിയം (2)
പൂങ്കവിളില്‍ ഉമ്മതരാം ഇന്നു നിനക്ക്
പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ് (2)

ഓ... ചെറു ചിറകേന്തി വാനാകെ എങ്ങുമേ
ഭംഗിയില്‍ പറന്നീടാന്‍ വഴിയില്ലേ പാവമേ (2)
പാതകമിതാരു ചെയ്തു ചൊല്ലുകിളിയേ
പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ് (2)

ഓ.. മലര്‍ചൊരിയുന്ന മലനാടുകള്‍ നോക്കിനിന്‍
കണ്ണിണനിറയുന്നു മുഖമെന്താ വാടണു (2)
പൂഞ്ചിറകിൽ ശക്തിയില്ലേ ഒന്നു പറക്കാന്‍

പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ് (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachavarna painkiliye

Additional Info

Year: 
1957

അനുബന്ധവർത്തമാനം