പെണ്ണിന്റെ പിന്നില്‍ നടന്ന

പെണ്ണിന്റെ പിന്നില്‍ നടന്ന
പൊണ്ണന്റെ കഥയറിയണോ
കരളിന്‍ കിളിവാതിലാകെ 
കുളിര്‍കോരും കാഴ്ച കാണണോ

കല്യാണമായില്ലേ താലികെട്ടാന്‍ പാടില്ലേ
പൊല്ലാപ്പായ് തീരില്ലേ പൊറുതികേടാകല്ലേ (2)
എല്ലാരും നിങ്ങളെ കളിയാക്കാനെന്തിനായ്
ചുമ്മാതെ...ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായ്
(പെണ്ണിന്റെ... )

വീടില്ലേ നിങ്ങള്‍ക്കീ വൃത്തികേടു നല്ലതോ
നാടാകെ ഈ രീതി വന്നിടില്‍ ഭയങ്കരം (2)
മോഹം നിറഞ്ഞുള്ള ഭാവത്തിലെന്തിനായ്
ചുമ്മാതെ...ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായ്
(പെണ്ണിന്റെ... )

പെണ്ണിന്‍ കണ്ണേറിനാലെ തീരുമോ ഈ വേദന
പുണ്ണായിത്തീര്‍ന്ന മനസ്സിന്റെ ഈ ആരാധന (2)
എങ്ങോട്ടെന്നല്ലാതെ പിന്നില്‍ നീ എന്തിനായ്
ചുമ്മാതെ...ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായ്

പെണ്ണിന്റെ പിന്നില്‍ നടന്ന
പൊണ്ണന്റെ കഥയറിയണോ
കരളിന്‍ കിളിവാതിലാകെ 
കുളിര്‍കോരും കാഴ്ച കാണണോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penninte pinnil nadanna

Additional Info

Year: 
1957

അനുബന്ധവർത്തമാനം