പാർവതി മേനോൻ
Parvathi Menon
പാലക്കാട് സ്വദേശിനി. ബംഗളൂരു നിന്ന് ജേർണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷൻ പഠനവും പൂർത്തിയാക്കിയ പാർവ്വതി പ്രമുഖ എഫ് എം റേഡിയോ സ്റ്റേഷനുകളിലെയും ടി വി റിയാലിറ്റി ഷോകളുടെയും പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തു. ഗ്യാംഗ്സ്റ്റർ എന്ന സിനിമയിൽ ചെറു വേഷമിട്ടുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കമിടുന്നത്. സപ്തമശ്രീ തസ്ക്കരാ:ഹ യിൽ നായികയായ സനുഷക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായും സിനിമയിൽ തുടക്കമിട്ടു. ഹൗ ഓൾഡ് ആർ യു, കൂതറ, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൊക്കെ വേഷമിട്ട പാർവ്വതി ഡബിൾ ബാരൽ എന്ന സിനിമയിൽ 'ലേഡി തർക്കോവ്' എന്ന വ്യത്യസ്തമായ റഷ്യൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സിനിമയേക്കാൾ ഉപരിയായി മാധ്യമ രംഗത്ത് പ്രവർത്തിക്കാൻ താല്പര്യപ്പെടുന്ന പാർവ്വതി കൊച്ചിയിലാണ് താമസം.
അവലംബം : ടൈംസ് ഓഫ് ഇന്ത്യ