പത്മാസനത്തിൽ നിമീലിതലോചന

പത്മാസനത്തില്‍ നിമീലിതലോചന-
പത്മദലങ്ങളും അഞ്ജലീമൊട്ടുമായ്
വാസന്തവാസരോഷസ്സില്‍ മഹേശ്വര-
ധ്യാനപരയായിരുന്നു ശ്രീപാര്‍വ്വതി

പോയ പൂക്കാലത്തെയോര്‍മ്മിച്ചുനില്‍ക്കുമീ
ഭൂമിയിലെത്തുന്ന ഹേമന്തസന്ധ്യകള്‍
മൂടല്‍മഞ്ഞിന്റെ മുഖാവരണംകൊണ്ട്
മൂടുകയല്ലോ തപസ്വിനീമന്ദിരം

ഹോമാഗ്നി കൂട്ടുന്നു സൗരയൂഥം 
നല്ല ഹൈമവതഭൂവില്‍ വന്നു ഗ്രീഷ്‌മാതപം
ഹൈമവതഭൂവില്‍ വന്നു ഗ്രീഷ്‌മാതപം
വന്നു ഗ്രീഷ്‌മാതപം

കാറ്റടിച്ചു, മിന്നല്‍ വാള്‍‌വീശി ഗര്‍ജ്ജിച്ചു
കാലവര്‍ഷം വന്നു മേഘരഥങ്ങളില്‍
അപ്പൊഴും കൈലാസനാഥന്റെ തൃപ്പാദ-
പത്മങ്ങള്‍ ധ്യാനിച്ചിരുന്നു ശ്രീപാര്‍വ്വതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padmasanathil