നൈല ഉഷ
മലയാള ചലച്ചിത്ര നടി. 1982 മാർച്ച് 25 ന് ഗോപകുമാറിന്റെയും ഉഷാകുമാരിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചത്സ് കോൺവെന്റ്, ആൾ സെയ്ന്റ്സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു നൈല ഉഷയുടെ വിദ്യാഭ്യാസം. 2004 ൽ ദുബായിലേയ്ക്ക് പോയ നൈല അവിടെ Hit 96.7 Fm- ൽ റേഡിയൊ ജോക്കിയായി ജോലിയിൽ പ്രവേശിച്ചു.
2013- ലാണ് നൈല ഉഷ സിനിമയിൽ തുടക്കം കുറിയ്കുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ആദ്യാഭിനയം. തുടർന്ന് പുണ്യാളൻ അഗർബത്തീസ്, പ്രേതം, പൊറിഞ്ചു മറിയം ജോസ്.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ നൈല ഉഷ അഭിനയിച്ചു. മഴവിൽ മനോരമയിലെ Minute To Win It എന്ന പ്രോഗ്രാമുൾപ്പെടെ ചില ടെലിവിഷൻ പരിപാടികളിൽ നൈല ഹോസ്റ്റായിട്ടുണ്ട്.
നൈലയുടെ മകന്റെ പേര് ആരവ്.