എസ് എ രാജ്കുമാർ
പ്രൊഫഷണല്‍ വോക്കലിസ്റ്റ് ആയിരുന്ന സെല്വരാജന്റെയും കണ്ണമ്മയുടെയും മകനായി 1964 ആഗസ്റ്റ് 23 ആം തിയതി ചലച്ചിത്രസംഗീത സംഗീത സംവിധായകനും ഗായകനുമായ എസ്.എ രാജ് കുമാർ ചെന്നൈയിൽ ജനിച്ചു.
പിതാവിന്റെ സംഗീതത്തിലുള്ള അഭിരുചി മകനിലേക്കും പകര്‍ന്ന് കിട്ടുകയായിരുന്നു. പിന്നീട് ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ പഠനം നടത്തിയ അദ്ദേഹം മ്യൂസിക് ഷോകള്‍ നടത്തിയാണ് സിനിമയിലേക്ക് കടന്ന് വന്നത്.
ചിന്ന പൂവ്വേ മെല്ലെ പേസു എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. തുടർന്ന് ഒരു പാട് ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇദ്ദേഹത്തിന്റെ ഹിറ്റ് സംഗീതങ്ങളാണ് ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ/ പുതുവസന്തം/സൂര്യവംശം/പൂവേ ഉനക്കാക/മറുമലർച്ചി/അവൾ വരുവാള/തുള്ളാത മനവും തുള്ളും/നീ വരുവായ് എന/പ്രിയമാനവളെ/ ആനന്ദം/വസീഗര തുടങ്ങിയവ.
നൂറുകണക്കിന് ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഇദ്ദേഹം മലയാളത്തിൽ വേഷം/വില്ലാളി വീരൻ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകി.
തമിഴ്/തെലുങ്ക്/മലയാളം/കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ഇദ്ദേഹത്തെ തേടി പല തവണ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവര്‍ഡ് വന്നിട്ടുണ്ട്.