കേൾക്കാത്തൊരു സംഗീതം

കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
  കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം 
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം
മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം
ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ
നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം 

ശ്രുതി ചേരുമെൻ ഗന്ധർവ്വ ഗാനമല്ലേ
പതിനേഴിലെ കന്യാവസന്തമല്ലേ
വിണ്ണോരമായ് ഞാൻ കണ്ട തിങ്കളല്ലേ
ചന്ദ്രോദയം കണി കണ്ട താരമല്ലേ
ഈ കാതിൽ ചൊല്ലാം എൻ കൊതിയൂറും പ്രണയം
ഈ നെഞ്ചിൽ ചേർക്കാം പൊന്നുടലാർന്നൊരു മോഹം
വെണ്ണിലാ ചന്ദനമിട്ട് ... താരകക്കമ്മലണിഞ്ഞ്
കനവിലെ കടവിൽ വന്നവളെ
  കനവിലെ കടവിൽ വന്നവളെ  

 കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം 
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം

പറയാതെ നീ പടിയേറി വന്ന നേരം
പുലർ വിണ്ണിലെൻ ഉദയം തെളിഞ്ഞപോലെ
അറിയാതെ നീ നിറദീപമായ് വരുമ്പോൾ
എന്നുള്ളിലെ ഇരുളാകെ മാഞ്ഞ പോലെ
കാണാത്ത കുറുമ്പിൽ നീയറിയാതെ പിടഞ്ഞു
തിരി താഴ്ത്തിയ രാവിൽ ഞാൻ തിര പോലെയുറഞ്ഞൂ
കണ്ണിലെ കണ്മണി പോലെ പെണ്മണീ നിന്നെ വളർത്താം
ആയിരം ജന്മമെടുത്താലും കനവുപോൽ നിന്നിൽ മയങ്ങും ഞാൻ

  കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
  കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം 
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം
മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം
ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ
നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kelkkathoru sangeetham

Additional Info

Year: 
2004

അനുബന്ധവർത്തമാനം