ഓഹോ മിന്നലെ

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊൻ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ
നിന്റെ നിലാകിനാവിലെ നായകനിന്നു വന്നുവോ
ആ മുഖമൊന്നു കണ്ടുവോ ആ സ്വരമൊന്നു കെട്ടുവോ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ

എനിക്കുള്ളതല്ലേ മഴക്കാല സന്ധ്യ
എനിക്കുള്ളതല്ലെ കുളിർത്താഴ്വര
എനിക്കുള്ളതല്ലേ മലർക്കാലമാകേ
എനിക്കുള്ളതല്ലേ കണി തേൻ കണം
ഇല്ലിമുളം കാട്ടിൽ അല്ലിമണികാറ്റേ
അലയാൻ കൂടെ വാ
പീലികൊമ്പത്താടും പുള്ളിക്കുയിൽ നെഞ്ചിൽ ഇളനീർ തൂമഴ
അല ഞൊറിയണ തോണിപ്പാട്ട്
ആ..തുടിയിളകണ് കൈത്താളങ്ങൾ
ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ

എനിക്കിന്നു വേണം നിലയ്ക്കാത്ത താളം
എനിക്കിന്നു വേണം കിനാ പാൽക്കുടം
എനിക്കിന്നു വേണം മദിക്കുന്ന മോഹം
എനിക്കിന്നു വേണം മനസ്സിൻ രഥം
എത്ര നിറഞ്ഞാലും എത്ര കവിഞ്ഞാലും നിറയില്ലെൻ മനം
തൊട്ടു തൊട്ടു നിന്നാൽ
കൊത്തികൊത്തി വളരും പകലിൻ പൂക്കുടം
ഇനിയാണെൻ തുമ്പിപ്പാട്ട്
ഇനിയാണെൻ ചിരിയാട്ടങ്ങൾ

ഓഹോ മിന്നലേ മിന്നലേ താഴെ വരൂ
മരതകമാലകൾ തീർക്കുവാൻ പൊന്നു തരൂ
പവിഴപ്പൂക്കളേ വരൂ പുളകചിന്തുമായ് വരൂ
പൊൻ മണി മഞ്ചലേ വരൂ പ്രണയ വസന്തമേ വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oho Minnale

Additional Info

Year: 
2004