സിൻഡ്രല്ലാ ചന്തമേ

Year: 
2014
cindrella chanthame
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ബുദ്ധം ശരണം ഗഛാമി
ധർമ്മം ശരണം ഗഛാമി
സംഘം ശരണം ഗഛാമി

സിൻഡ്രല്ലാ ചന്തമേ ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽക്കണ്ണിലെ കള്ളൻ ഞാനല്ലേ
കണ്ണിലെൻ കണ്ണിലെ കണ്ണിൻ കണ്ണിൻ ഉള്ളിലെ
കന്നിമാങ്കൊമ്പിലെ കള്ളൻ നീയല്ലേ
പണ്ടത്തെ പാട്ടും പാടി പാടം കേറി പോരാം
മുന്നാഴി പൂവും താലിപ്പൊന്നും മേളം കൂടാം
എന്റെ നെഞ്ചിന്നുള്ളിൽ കൂടും കൂട്ടി കൂടെ പോരില്ലേ
ഹേയ് ഹരിത തരുണി ബാലേ
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്മ‌രുതി സതതി മായാവിലോലേ ഓഹോ
സിൻഡ്രെല്ലാ സിൻഡ്രെല്ലാ സിൻഡ്രെല്ലാ ചന്തമേ
സിൻഡ്രല്ലാ ചന്തമേ ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽക്കണ്ണിലെ കള്ളൻ ഞാനല്ലേ
ലായ്ലാ ലയ്ലലെ ..ലായ്ലാ ലയ്ലലെ ..ലായ്ലാ ലയ്ലലെ ..
ലയ്ലലെ ..ലയ്ലലെ ..ലയ്ലലെ ..ലയ്ലലെ ..
ലയ്ലലെ ..ലയ്ലലെ ..ലയ്ലലെ ..

കാമിനിമേഘമേ കാതരയാണു നീ
കനവിലെ കവിതയാണു നീ.. ഓയേ
കാമുക വാനമേ മാറുകയില്ലയെൻ
മനസ്സിലെ മധുരനൊമ്പരം ഓയേ
മാനത്തും കണ്ടില്ല മണ്ണിലും കണ്ടില്ല
മാണിക്യ ചെമ്പഴുക്കാ..മാണിക്യ ചെമ്പഴുക്കാ
താഴത്തും വന്നില്ല താംബൂലം തന്നില്ല
താമരപ്പൈങ്കിളിയേ
വാകപൂത്തപോലെ പനിനീർനിലാവുപോലെ
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ
സിൻഡ്രല്ലാ ചന്തമേ ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽക്കണ്ണിലെ കള്ളൻ ഞാനല്ലേ

ശ്രാവണ പഞ്ചമീ നീയൊരു സുന്ദരി
ഞാനൊരു പ്രേമഭിക്ഷുകി ഓയേ
ചോലമരത്തണൽ കീഴിലിരുന്നു നീ
മാമരമായ് തളിർത്തു ഞാൻ ഓയേ
മാമരം കണ്ടില്ല മാനിനെ കണ്ടില്ല
മാരിമണിക്കിളിയേ മാരിമണിക്കിളിയേ
മാരനും വന്നില്ല മാലയും തന്നില്ല
മാതളത്തേന്മൊഴിയേ
നീ എന്റെമാത്രം എന്നും
ഞാൻ നിന്റെമാത്രം എന്നും
എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ
ഹേയ് ഹരിത തരുണി ബാലേ
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്മ‌രുതി സതതി മായാവിലോലേ .ഓഹോ

സിൻഡ്രല്ലാ ചന്തമേ ശിങ്കാരത്തേൻ കിണ്ണമേ
വെള്ളിവാൽക്കണ്ണിലെ കള്ളൻ ഞാനല്ലേ

sSH1FwbZe5M