മൂകനെ ഗായകനാക്കുന്നു
Music:
Lyricist:
Singer:
Film/album:
മൂകനെ ഗായകനാക്കുന്നു കണ്ണൻ
അന്ധനു ബന്ധുവായി തീരുന്നു കണ്ണൻ
ഭവരോഗ ദു:ഖങ്ങൾക്കുപശാന്തിയേകുന്നു
ഹരിനാരായണ മന്ത്രം
ഹരിനാരായണ മന്ത്രം ..
നക്ഷത്രവനമാല അണിയുന്നൊരഴകേ
ഇക്ഷിതി പാലിക്കും വേദാന്തകീർത്തെ (2)
നിന്നിൽ നിന്നുണരുന്നു ജീവപ്രപഞ്ചം
നിന്നിൽ നിന്നുണരുന്നു ജീവപ്രപഞ്ചം
നിന്നിൽ വന്നലിയുന്നു കാലം..
നിന്നിൽ വന്നലിയുന്നു കാലം..
ഗുരുവായൂർ ശ്രീലകത്താമരയിൽ നിന്നും
മുരളികയൂതുന്ന കാരുണ്യമേ (2)
ത്രിക്കണ് കടാക്ഷത്താൽ മോക്ഷാമൃതം തൂകും
ത്രിക്കണ് കടാക്ഷത്താൽ മോക്ഷാമൃതം തൂകും
ഭക്തവത്സലാ നമോ.. നമ:
ഭക്തവത്സലാ നമോ.. നമ:
ഓം നമോ നാരായണായ ..
ഓം നമോ നാരായണായ ..
ഓം നമോ നാരായണായ ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mookane gayakanakkunna