ഓങ്കാരത്തിന്‍ പൊരുളായ്
ഓങ്കാരത്തിന്‍ പൊരുളായ് വിളങ്ങുന്ന
പങ്കജാക്ഷാ ജഗദീശ്വരാ ഹരേ
സങ്കടാപഹ നിന്നുടെതൃപ്പാദ
പങ്കജത്തിലിവളെയും ചേര്‍ക്കണേ...
ബാലഗോപാല കൃഷ്ണാ.. മനോഹരാ
ബാലകൃഷ്ണാ മധുസൂദനാ ഹരേ..
ബാലരൂപം മമഹൃദി കാണുവാന്‍
ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ..
ആരുമില്ലെന്റെ ദു:ഖങ്ങള്‍തീര്‍ക്കുവാന്‍
ആരുമില്ലെനിക്കാശ്രയമേകുവാന്‍..
ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ
ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
onkarathin porulayi
Additional Info
Year:
1984
ഗാനശാഖ: