കൃഷ്ണാ കൃഷ്ണാ മുകുന്ദ
കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാര്‍ദ്ധനാ
കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ
ഇന്നലെയോളം എന്തെന്നറിഞ്ഞീല
ഇനി നാളെയും എന്തെന്നറിവീല
കണ്ടു കണ്ടങ്ങിരിയ്ക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടില്‍ ഏറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകള്‍ ഏറിയ മന്നന്റെ
തോളില്‍ മാറാപ്പങ്ങാക്കുന്നന്തും ഭവാന്‍
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ
അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം
ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്
ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
krishna krishna