എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ (2)
പാല്‍ചോറ് വേണ്ടേ പായസം വേണ്ടേ
പാലും പഴവും നിനക്ക് വേണ്ടേ (2)
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ
ഇന്നെന്തേ കണ്ണാ വിശപ്പില്ലെന്നോ
തൂവെണ്ണ എങ്ങാനും കട്ടുതിന്നോ (2)
ഗോകുലം തന്നിലെ ഗോപികമാരുടെ
പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ (2)
നീ പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ
കണ്ണനെപ്പോലെ ഞാന്‍ ഉണ്ണിയല്ലേ
ഈ കണ്ണീരു കണ്ടാല്‍ കനിയുകില്ലേ (2)
നൈവേദ്യം ഉണ്ണാഞ്ഞാല്‍ അച്ഛന്‍ വരുമ്പോള്‍
ഇന്നെനിക്കേറെ തല്ലുകൊള്ളും (2)
കണ്ണാ..ഇന്നെനിക്കേറെ തല്ലുകൊള്ളും
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ
പാല്‍ചോറ് വേണ്ടേ പായസം വേണ്ടേ
പാലും പഴവും നിനക്ക് വേണ്ടേ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ