കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ

കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍.. (2)
കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ

അവതാരങ്ങളാല്‍ അവനിതന്‍ ദുഃഖങ്ങള്‍
എന്നും തീര്‍ത്തവന്‍ നീയല്ലോ (2)
കൗരവസഭയില്‍ ദ്രൗപദി വിളിച്ചപ്പോള്‍
കൈവെടിയാത്തവനേ.. കണ്ണാ
കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി  നാളം ഞാന്‍
കണ്ണാ..കാര്‍മുകിലൊളിവര്‍ണ്ണാ

എത്ര നാള്‍ പൂജിച്ചു എത്ര വ്രതം നോറ്റു
ഇനിയുമീ ദുഃഖങ്ങള്‍ക്കറുതിയില്ലേ  (2)
നെടുമംഗല്യം തരികയില്ലേ..
കണ്ണാ കനിയുകില്ലേ..

കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍
കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanna karmukiloli varnna

Additional Info

അനുബന്ധവർത്തമാനം