അഞ്ജനശ്രീധരാ
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ (2 )
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം.. അകറ്റീടേണം
അഞ്ജനശ്രീധരാ....
ഇന്ദിരാനാഥാ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം (2 )
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ
അഞ്ജനശ്രീധരാ....
ഉണ്ണിഗോപാലകാ കമലനേത്രാ കൃഷ്ണാ
ഉള്ളിൽ നീ വന്നു വസിച്ചീടേണം..
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണികൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ
അഞ്ജനശ്രീധരാ....
ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ
ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ
അംബുജലോചനാ നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം.. അകറ്റീടേണം
അഞ്ജനശ്രീധരാ....