പൂവ്വല്‍ മെയ്യഴകേ

 

പൂവ്വല്‍ മെയ്യഴകേ.. ഞാനെങ്ങു പോവൂ നീയൊഴികേ
തേനൊലി ഗാനങ്ങള്‍ പാടി നീയും ഞാനും കൂടി
പ്രേമത്തിന്‍ പൊന്‍വയല്‍ തേടി പോകാം പൊൻകതിരേ
വാഴുക നീയെന്റെ ചിത്തയെന്നും വാരൊളിതൂമണി മുത്തേ
വാടാതെ പൂന്തളിർതൊത്തേ വാ വാ എന്നരികേ
(പൂവ്വല്‍ മെയ്യഴകേ... )

പൊട്ടിവിരിഞ്ഞൊരു പുത്തൻപുലരൊളി
മുട്ടി വിളിക്കുന്നു നമ്മേ
മൊട്ടിട്ടു നില്ക്കുന്നു സാമ്രാജ്യമൊന്നു നീ
പാടൂ പൂങ്കുയിലേ
(പൂവ്വല്‍ മെയ്യഴകേ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pooval meyyazhake

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം