നീലിപ്പെണ്ണേ നീലിപ്പെണ്ണേ

Neelippenne
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഓ. . ഓ. . ഓ. . 

നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീ നിന്റെ പാട്ടൊന്നു പാടൂപെണ്ണേ 
വേലക്കു പോം കൂലിപ്പെണ്ണേ 
മേലാളര്‍ കേള്‍ക്കട്ടെ പാടൂ പെണ്ണേ
(നീലിപ്പെണ്ണേ ...)

നേരം പുലര്‍ന്നുവരുന്നോ നാലുപാടും
ചുവപ്പു പടര്‍ന്നു വരുന്നോ
ഞങ്ങളുണര്‍ന്നു വരുന്നോ
ലോകമെങ്ങുമൊരുന്മേയമാര്‍ന്നു വരുന്നോ
നേരം പുലര്‍ന്നുവരുന്നോ

വേല ചെയ്യുവോര്‍ക്കു കൂലി കിട്ടും മേലിലെന്നു
മേലാളര്‍കേള്‍ക്കട്ടെ പാടൂ പെണ്ണേ 
വേണ്ടാ വേണ്ടാ വിദ്യയൊന്നും
വേല ചെയ്ത കൂലി വാങ്ങാന്‍
വേറാരും വേണ്ടെന്നു പാടൂപെണ്ണേ
(നീലിപ്പെണ്ണേ ...)

 

Neelippenne Neelippenne