പൂജ ചെയ്‌വു ഞാന്‍

 

 

പൂജ ചെയ്‌വു ഞാന്‍ സദാ എന്‍ പ്രേമദേവതേ..
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍

മിന്നൽപോലെ വന്നുനീയെൻ ജീവിതാശയിൽ
പൊന്നുപൂശി വീഴ്ത്തിയെന്തിനായ് നിരാശയിൽ
കാത്തുകാത്തു വാഴ്വു ഞാനെൻ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍

പൂനിലാവിലെന്നുമെന്റെ പ്രാണവീണയിൽ
മൌനഗാനം പാടി വാഴ്കയോ കിനാവിൽ നീ
മോദമാ൪ന്നുകൊൾവെൻ ഞാനെൻ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍..
ഈ ബാഷ്പധാരയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pooja cheyvuu njan

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം