എന്നോമല്‍ തങ്കമേ

 

എന്നോമല്‍ തങ്കമേ ഉമ്മതരാമോ ഉമ്മ
ആനന്ദ പൂതിങ്കളേ എന്‍ ആരോമലേ
ആരായി വന്നിരിപ്പൂ നീ പൈതലേ..
പിച്ചപിച്ച വച്ചു വേഗം വരൂ മകനേ
വാസന്തസൂനമേ വാസന്തസൂനമേ ഉമ്മ തരൂ

മാതാവിൻ മനംമയങ്ങും സങ്കേതമേ
താതന്റെ ഉള്ളമൂറും സംഗീതമേ
വേഗം വേഗം വളരൂ നീ പ്രിയധനമേ
സ്വ൪ഗ്ഗീയ ഗാനമേ ഉമ്മ തരൂ

മന്ദാരത്തൂമലരേ വന്നിടൂ നീ
പൊന്നാര തേന്മൊഴികൾ ചൊല്ലിടൂ നീ
മന്ദം മന്ദം മൊഴിയൂ നീ മധുരസമേ
ഉമ്മ തരൂ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ennomal thankame

Additional Info

Year: 
1954

അനുബന്ധവർത്തമാനം