മാല കോര്‍ക്കുക

 

മാല കോര്‍ക്കുക രാധേ വനമാലിതല്‍ വരവായി
രാഗ നിര്‍വൃതിയരുളി അണയുന്നു മോഹനമുരളി

ആശ നീയാണു ശൌരേ വേറെ ആശ്രയിക്കുവതാരേ
ആത്മതത്വവിഹാരേ കണ്ണാ ആധിതീ൪ക്കും മുരാരേ

രോഗശോക സംഹാരാ ലോകമാനസചോരാ
വേദവേദാന്തസാരാ പാഹിനന്ദകിശോരാ

ഗോപികാജനമാരാ ദേവകിസുകുമാരാ
നീലനീരദാകാരാ പാപികൌസ്തുഭഹാരാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
mala korkkuka radhe

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം