പ്രതീക്ഷകള്‍ നാളെ

 

പ്രതീക്ഷകള്‍ നാളെ നിറവേറിടാം - മണ്ണടിയാം 
സദാപിനാം നന്മ കരുതുംനിരാശയാം - ഫലമേ
സദാനിജ പരിസരമാണിഹ പാരിതില്‍ - നരനേ
നല്ലവനാക്കുകയെന്തും ആയതുതാൻ - ആയതുതാൻ

മൃഗമായ് തീ൪പ്പതും സ്വയമാരും വലുതല്ല 
സ്വയമാരും ചെറുതല്ല
താനറിയാതെ പാവനനൊരുനാൾ പാപം ചെയ്തീടാം
പാപം ചെയ്തീടാം
താനറിയാതെ പാപിയുമൊരുനാൾ പാവനനായ് തീരാം
പാവനനായ് തീരാം

സദാനിജപരിസരമാണപചയവും ജയവും
നാം കരുതീടുവതേതുമായതു പോൽ
ആയതുപോൽ ഫലമായ് തീ൪ന്നീടാ - 
സ്വയമാരും ശരിയല്ലാ സ്വയമാരും തെറ്റല്ലാ
ഫലമാകാ നിന്നാശകൾ മനുജാ കാലം മാറാതെ
നലമൊടു വാഴുക നാമേ മനസ്സാക്ഷിയെ വെടിയാതെ
മനസ്സാക്ഷിയെ വെടിയാതെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pratheekshakal nale

Additional Info

Year: 
1954

അനുബന്ധവർത്തമാനം