എന്തിനായ് വിരിഞ്ഞീടും

 

എന്തിനായ് വിരിഞ്ഞീടും നീ വനാന്ത സൂനമേ (2)
കാത്തു നില്‍പ്പതാരെ നീ എന്തിനായി വിരിഞ്ഞീടും..
ഗാനലോലനായ നിന്‍ മനം കവര്‍ന്ന ഗായകന്‍ -
തളി൪ത്ത നിന്റെ ജീവിതം തക൪ത്തു പോയി പാവമേ
കാത്തു നില്പു നീ വൃഥാ നിന്നെയോ മറന്നവൻ 
(എന്തിനായ്... )

പ്രേമമെന്നു കേൾക്കവേ പ്രിയം കല൪ന്നു നിന്നു നീ
പറന്നു പോയി വന്നപോൽ മറഞ്ഞു പ്രേമവഞ്ചകൻ
വാഴ്കയോ നീ ഇനി കേഴുവാൻ മാത്രമായ്
കേഴുവാൻ മാത്രമായ്... കേഴുവാൻ മാത്രമായ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
enthinayi virinjeedum

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം