അഴലേഴും ജീവിതം

അഴലേഴും ജീവിതം പാരിലേകനായി
വിധിയാലെ തേടി വാഴ്കയോ ജീവനായകാ
അഴലേഴും ജീവിതം..
എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി
എൻ മനമാകും പൂങ്കുയില്‍ പാടി മോദമായി
വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോ
വിണ്ണിലുലാവും വേളയില്‍ താപം മാഞ്ഞിതോ
ഇനി എന്നെന്‍ ജീവിതം ശോകഹീനമായി
നടുവിണ്ണില്‍ പടരാകുമോ ജീവനായകാ
അഴലേഴും ജീവിതം..
നൊന്ത് തകര്‍ന്നെന്‍ മാനസം ദീനദീനമായി
നൊന്ത് തകര്‍ന്നെന്‍ മാനസം ദീനദീനമായി
ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി
ഹന്തനിരാശാലീന ഞാന്‍ പാപ നിമിതയായി
ഗതിയെല്ലാതെയോ മന്‍ ആത്മവേദന
ഇനി എല്ലാമേ കണ്ടൂഴിയില്‍ വാഴ്ക സാധുവായി
അഴലേഴും ജീവിതം..
എന്‍ സ്ഥിതിയേവം മാഴ്കുമേ പാരിലീവിധം
എന്‍ സ്ഥിതിയേവം മാഴ്കുമേ പാരിലീവിധം
എന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി
എന്തിന് വാഴുന്നേനെ ഞാന്‍ ഭൂമി ഭാരമായി
അഴലേഴും ജീവിതം പാരിലേകനായി
വിധിയാലെ തേടി വാഴ്കയോ ജീവനായകാ
അഴലേഴും ജീവിതം..

[യൂറ്റൂബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
azhalezhum jeevitham