ഗിരീഷ് വെണ്ണല
Gireesh Vennala
പ്രശസ്ത സംവിധായകൻ ഗിരീഷ് വെണ്ണല,
ഭരതൻ, പി ജി വിശ്വംഭരൻ എന്നിവരുടെ പ്രിയ ശിഷ്യനായിരുന്നു. പുരസ്‌കാരം ഉൾപ്പടെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം
അമരം, ദൗത്യം പോലുള്ള ഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ഒട്ടേറെ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹം പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയനായിരുന്നു. 2025 ഡിസംബർ 6 ആം തിയതി തന്റെ 69 ആം വയസ്സിൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. പരേതയായ രാജേശ്വരിയാണ് ഭാര്യ. രാഗി ഏക മകളുമാണ്.


