ഏലിയാസ് ബാബു

Elias Babu

വില്ലൻ വേഷങ്ങളിൽ തുടങ്ങിയ ഇദ്ദേഹത്തിന്റെ ഈ രംഗത്തേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്കൂൾ, കോളേജ് തലത്തിൽ നാടകരംഗത്തും മറ്റും ശോഭിച്ചിരുന്ന ഏലിയാസ് ആദ്യമായി അഭിനയികുന്നത്  കെ ഗോപാലകൃഷ്ണന്റെ സീരിയലിലായിരുന്നു കൊച്ചിൻ പോർട്ട്‌ ട്രെസ്റ്റ്‌ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിൽ നിന്നും സീരിയൽ ചിത്രീകരിക്കുന്നതിനുള്ള അനുമതി വാങ്ങാൻ എത്തിയതായിരുന്നു സംവിധായകൻ ഗോപാലകൃഷ്ണൻ,ആ പരിചയത്തിലൂടെ സീരിയലിൽ അഭിനയിച്ചു.

തുടർന്ന് ജൂഡ് അട്ടിപ്പേറ്റിക്ക് വേണ്ടി മിഖായേലിന്റെ സന്തതികളിൽ അഭിനയിച്ചു, ലോറൻസ്  എന്ന പരുക്കൻ കഥാപാത്രത്തെ അവതരിപ്പിക്കുക വഴി ഒരു വില്ലൻ ലേബലും ഇദ്ദേഹത്തിന് കൈവന്നു. ജനസമ്മതി നേടിയ ആ സീരിയൽ പുത്രൻ എന്ന പേരിൽ സിനിമയക്കിയപ്പോഴും ഏലിയാസ് അതേ വേഷംതന്നെ ചെയ്തു. ആ ചിത്രം പക്ഷേ,ബോക്സോഫീസിൽ പരാജയം ആയിരുന്നു. പിന്നീട് ജയരാജിന്റെ ഹൈവേയിൽ ശങ്കർദേവ്  റാണ എന്ന വില്ലനെ അവതരിപ്പിക്കുക വഴി ആ ഒരു ഇമേജ് കൈവരുകയായിരുന്നു.

ത്രീമെൻ ആർമി, അക്ഷരം, അറേബ്യ തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തതയുള്ള വേഷങ്ങൾ ചെയ്ത ഏലിയാസ്  നാലാംകെട്ടിലെ നല്ലതമ്പിമാർ, കുലം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയനായിരുന്നു.

 വൈറ്റില വെച്ചുണ്ടായ ഒരു കാറപകടത്തിലാണ് ഏലിയാസ് ബാബു മരണപ്പെട്ടത്.

 

എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌