ജമീല മാലിക്
ജമീലാ മാലിക്. പൂനെ ഫിലിം ഇന്നസ്റ്റിറ്റ്യൂട്ടില് പഠനം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാളി വനിതയാണ് ജമീല മാലിക്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആദ്യത്തെ കഥ എന്ന ചിത്രത്തിലൂടെയാണ് അവർ മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഇരുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ജയ് ജവാൻ ജയ് മഖാൻ, വിലാപ് എന്നീ ഹിന്ദി ചിത്രങ്ങളിലും ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും ജമീല മാലിക് മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമകളിൽ മാത്രമല്ല നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. റേഡിയോ നാടക രചയിതാവുമായിരുന്നു, ആകാശവാണിയ്ക്ക് വേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ ജമീല മാലിക് എഴുതിയിരുന്നു. മകനോടൊപ്പം തിരുവനന്തപുരത്തായിരുന്നു അവസാന കാലത്ത് ജമീല മാലിക് താമസിച്ചിരുന്നത്. 2020 ജനുവരി 28 -ന് ജമീല മാലിക് അന്തരിച്ചു.