ജി ആർ ഇന്ദുഗോപൻ
GR Indugopan
1974 ൽ കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് ജനനം. കൊല്ലം എസ്. എൻ. കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി ജേർണലിസം ഡിപ്ലോമ നേടിയ ഇന്ദുഗോപൻ മലയാള മനോരമയിൽ സബ്ബ് എഡിറ്റർ ആയി ജോലി ചെയ്തു. 2019 ൽ ജോലി രാജി വച്ച് മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ഇന്ദുഗോപൻ പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കടയിൽ താമസം.