മിത്ര കുര്യൻ
മലയാള ചലച്ചിത്ര നടി. 1989 മെയ് മാസത്തിൽ എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിൽ കൂര്യന്റെയും ബേബിയുടെയും മകളായി ജനിച്ചു. ഡൽമ കൂര്യൻ എന്നതായിരുന്നു യഥാർത്ഥ നാമം. ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ ഡിഗ്രി കഴിഞ്ഞതിനുശേഷമാണ് ഡൽമ സിനിമയിലേയ്ക്കെത്തുന്നത്.
ഫാസിൽ സംവിധാനം ചെയ്ത് 2004-ൽ റിലീസായ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 2008-ൽ സിദ്ദിഖ് സംവിധാനം ചെയ്ത Sadhu Miranda എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തേയ്ക്കും പ്രവേശിച്ചു. ബോഡി ഗാഡ്, മാസ്റ്റേൾസ്,ഗുലുമാൽ ദ് എസ്കേപ്പ്, ഗ്രാൻഡ് മാസ്റ്റർ.. എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ മിത്ര കൂര്യൻ അഭിനയിച്ചു. ഭൂരിഭാഗം സിനിമകളിലും മിത്ര സപ്പോർട്ടിംഗ് റോളുകളായിരുന്നു ചെയ്തത്. ബോഡിഗാഡിന്റെ തമിഴ് റീമെയ്ക്കായ കാവലൻ ഉൾപ്പെടെ ഏഴ് തമിഴ് ചിത്രങ്ങളിലും മിത്ര കൂര്യൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് സീരിയലായ Priyasaki- യിൽ മിത്ര അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും മിത്ര കൂര്യൻ പ്രവർത്തിച്ചിട്ടുണ്ട്.
മിത്രയുടെ വിവാഹം 2015 ജനുവരിയിലായിരുന്നു. വില്യം ഫ്രാൻസിസ് ആയിരുന്നു വരൻ.