പൂ വേണോ പുതുപൂക്കൾ വേണോ
പൂ വേണോ പുതുപൂക്കള്‍ വേണോ
വണ്ടേ നീ വരൂ ഈ ചെണ്ടില്‍ നുകരൂ
പാടിടുവാന്‍ തുള്ളിയാടിടുവാന്‍
(പൂ വേണോ.. )
താരുണ്യക്കണ്മിഴിക്കും താമരപ്പൂ വേണമോ
ആനന്ദമധുവൊഴുകും അരിമുല്ലപ്പൂവേണമോ
പ്രണയത്തില്‍ പൂത്ത നല്‍പനിനീര്‍പ്പൂ വേണമോ (2)
ആശതന്‍ വണ്ടേ നീ വാ
(പൂ വേണോ. . )
അനുരാഗമാല എന്നാനന്ദച്ചോല (2)
മധുപാ നിന്നാഗമം കാത്തിടുന്നു (2)
ഓടുംവണ്ടേ തേന്‍ തേടും വണ്ടേ
കളിയാടും വണ്ടേ (2)
നിന്‍ മൃദുഗാനം പാടി വാ
പൂ വേണോ പുതുപൂക്കള്‍ വേണോ
വണ്ടേ നീ വരൂ ഈ ചെണ്ടില്‍ നുകരൂ
പാടിടുവാന്‍ തുള്ളിയാടിടുവാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
POo veno puthu pookkal veno
Additional Info
ഗാനശാഖ: