കർമ്മഫലമേ

 

കര്‍മ്മഫലമേ കാണ്മതെല്ലാം
കണ്ണുനീരാല്‍ കാര്യമെന്തേ (2)
നിന്‍ വിഷാദം നിന്‍ വിലാപം (2)
നിഖിലമമ്മേ കര്‍മ്മഫലമേ
കര്‍മ്മഫലമേ കാണ്മതെല്ലാം
കണ്ണുനീരാല്‍ കാര്യമെന്തേ

മടിയില്‍ത്തഴുകി മകനു നല്‍കിയ
മധുര ലാളന അവനു വിഷമായ്
അറിയുമോ നീ മാതൃമനമേ
അറിയുമോ നീ മാതൃമനമേ
കര്‍മ്മഫലമേ കാണ്മതെല്ലാം
കണ്ണുനീരാല്‍ കാര്യമെന്തേ

കളിത്തൊട്ടിലില്‍ താരാട്ടിനീ
കരുണയില്‍ മുലയൂട്ടി നീ
കണ്ണിന്മണിപോലെ ഇരവു പകല്‍
നീ കാത്ത മകനിവനോ
നന്മയുടെ പൊന്മുളകളന്നേ ഹേ ജനനി
നിന്മകന്നു നല്‍കാഞ്ഞതെന്തേ
ഹേ ജനനി നിന്മകന്നു നല്‍കാഞ്ഞതെന്തേ

തിന്മയുടെ ജലമേകി പാപമാം വളമേകി
അമ്മയുടെ വാത്സല്യനിലയമാം തണല്‍ പാകി
കന്മഷച്ചെളി തൂകി എന്തിനും മറവേകി
നീ പോറ്റിയവനേ  നിന്മകനേ
നീ കാണ്മതാ കര്‍മ്മഫലമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmafalame

Additional Info

അനുബന്ധവർത്തമാനം