പന്തലിട്ടു മേലേ

 

പന്തലിട്ടു മേലേ വാനം വിശാലമായ്
മുല്ലമാല കോര്‍ത്തൂ ദിനേശന്‍
കല്ല്യാണവേളയായ് കല്ല്യാണവേളയായ്
(പന്തലിട്ടു. . .)

മഴവില്ലു വന്നു നീളേ മായാവിതാനമേകി (2)
പനിനീരു വീശിയെങ്ങും പായുന്നു കാറ്റു ദൂരേ (2)
മംഗല്യകാലമായി എങ്ങോ വധൂവരന്മാര്‍
അണയും വിരുന്നുകാരേ ആരോ വധൂവരന്മാര്‍
പ്രണയവിലാസമോടുവാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)

മാമരം പൂകി കുയില്‍ കൂകി മൃദുരാഗമേകീ
പ്രേമത്തിന്‍ തോണീ മനോറാണീ തുഴയൂ വേഗം
ആനന്ദതീരം ചേരാനതിവേഗം പോയീടാം (2)
പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panthalittu mele